19 August, 2017 11:28:24 PM
ത്രിരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിൽ മൗറീഷ്യസിനെതിരേ ഇന്ത്യക്കു വിജയം
മുംബൈ: ത്രിരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിൽ മൗറീഷ്യസിനെതിരേ ഇന്ത്യക്കു വിജയം. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ ജയം. 15-ാം മിനിറ്റിൽ ജോസ്ലിനിലൂടെ ലീഡ് നേടിയശേഷമാണ് മൗറീഷ്യസ് തോൽവി വഴങ്ങിയത്. 37-ാം മിനിറ്റിൽ റോബിൻ സിംഗും 62-ാം മിനിറ്റിൽ ബൽവന്ത് സിംഗുമാണ് ഇന്ത്യക്കായി സ്കോർ ചെയ്തത്.
സെന്റ് ഗിറ്റ്സ് ആൻഡ് നെവിസാണ് ടൂർണമെന്റിലെ മൂന്നാമത് രാജ്യം. ബുധനാഴ്ചയാണ് ഇന്ത്യയുടെ അടുത്ത മത്സരം. അവസാനത്തെ ഒൻപത് മത്സരങ്ങളിൽ ഇന്ത്യ തോൽവി അറിഞ്ഞിട്ടില്ലെന്ന പ്രത്യേകതയുമുണ്ട്.