13 August, 2017 09:09:38 PM
ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ നിന്നു യുവരാജ് സിംഗ് പുറത്ത്
മുംബൈ: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽനിന്നു വെറ്ററൻ ബാറ്റ്സ്മാൻ യുവരാജ് സിംഗ് പുറത്ത്. 15 അംഗ ടീമിൽനിന്നാണ് യുവരാജ് പുറത്തായത്. യുവരാജിനുപുറമേ ആർ.അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർക്കും പരമ്പരയിൽ സെലക്ടർമാർ വിശ്രമം അനുവദിച്ചു. കർണാടക ബാറ്റ്സ്മാൻ മനീഷ് പാണ്ഡേ, മുംബൈ താരം ശർദുൾ താക്കുർ എന്നിവരാണ് മുതിർന്ന താരങ്ങൾക്കു പകരം ടീമിൽ ഇടംപിടിച്ചിട്ടിട്ടുള്ളത്.
രോഹിത് ശർമയേയും യുസ്വേന്ദ്ര ചാഹലിനെയും ടീമിലേക്കു തിരികെ വിളിച്ചിട്ടുണ്ട്. അതേസമയം, ഇടംകൈയൻ ബാറ്റ്സ്മാൻ സുരേഷ് റെയ്നയെ കോഹ് ലിയുടെ ടീമിലേക്കു പരിഗണിച്ചില്ല. ധോണിയെ വിക്കറ്റ് കീപ്പറായി ടീമിൽ നിലനിർത്തി. ഈ മാസം 20നാണ് ശ്രീലങ്കയ്ക്കെതിരായ അഞ്ചുമത്സര പരന്പര ആരംഭിക്കുന്നത്. ടെസ്റ്റ് പരന്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു.