12 August, 2017 07:13:04 PM
നെഹ്റു ട്രോഫി ജലമേള: നീറ്റിലിറക്കിയ വർഷം തന്നെ കിരീടവുമായി ഗബ്രിയേല്‍ ചുണ്ടൻ
ആലപ്പുഴ: പുന്നമടയിലെ കായലോള ട്രാക്കിൽ കിതപ്പറിയാതെ കുതിച്ച ഗബ്രിയേല്‍ ചുണ്ടൻ നെഹ്റു ട്രോഫിയിൽ മുത്തമിട്ടു. വാശിയേറിയ കലാശ ഹീറ്റ്സിൽ പായിപ്പാട് ചുണ്ടനേയും മഹാദേവികാട് ചുണ്ടനേയും കാരിച്ചാലിനേയും നിമിഷാർധങ്ങൾക്ക് പിന്നിലാക്കിയാണ് ഗബ്രിയേല്‍ കപ്പടിച്ചത്. നീറ്റിലിറക്കിയ വർഷം തന്നെ കിരീടം നേടി ചരിത്രം കുറിച്ചിരിക്കുകയാണ് ഗബ്രിയേൽ. തുരുത്തിപ്പുറം ബോട്ട് ക്ലബ് എറണാകുളമാണ് ഗബ്രിയേൽ തുഴഞ്ഞത്. 4.2 മിനിറ്റിലാണ് ഗബ്രിയേൽ ഫിനീഷ് ചെയ്തത്. മഹാദേവിക്കാട് കാട്ടിൽതെക്കതിലാണ് രണ്ടാം സ്ഥാനത്തെത്തിയത്. പായിപ്പാട് ചുണ്ടൻ മൂന്നാമതും കാരിച്ചാൽ നാലാമതും ഫിനീഷ് ചെയ്തു.