30 January, 2016 04:34:16 PM
സ്കൂള്‍ കായിക മേളയില്‍ ഒന്പത് മെഡലും നേടി കേരളം വിജയത്തിലേക്ക് കുതിക്കുന്നു
കോഴിക്കോട് : അറുപത്തി ഒന്നാമത് സ്കൂള്‍ കായിക മേളയില്‍ കേരളം മുന്നോട്ട് കുതിക്കുകയാണ്. രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ഒന്‍പത് സ്വര്‍ണം സ്വന്തമാക്കി. പെണ്‍കുട്ടികളാണ് കേരളത്തിന്‍റെ അഭിമാനമായി മാറിയിരിക്കുന്നത്. ഒന്‍പതില്‍ എട്ട് മെഡലുകളും പെണ്‍കുട്ടികളാണ് കരസ്ഥമാക്കിയിരിക്കുന്നത്. 400 മീറ്റര്‍ ജൂനിയര്‍ വിഭാഗത്തില്‍ സ്നേഹയും സീനിയര്‍ വിഭാഗത്തില്‍ഷെഹര്ബസാന സിദ്ധിക്കും ആണ് സ്വര്‍ണ ജേതാക്കള്‍.