08 August, 2017 11:59:54 AM


177 റണ്‍സിന് തകര്‍ത്തു; ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിന്



മാഞ്ചസ്റ്റർ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് 3-1ന് നേടി. നാലാമത്തെയും അവസാനത്തേയും മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 177 റണ്‍സിനാണ് ഇംഗ്ലണ്ട് തകർത്തത്. രണ്ടാം ഇന്നിംഗ്സിൽ 380 റണ്‍സെന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ അഞ്ചു വിക്കറ്റെടുത്ത മൊയീൻ അലിയുടെ തകർപ്പൻ ബൗളിംഗ് പ്രകടനമാണ് തോൽവിയിലേക്കു നയിച്ചത്. ഹാഷിം അംല (83), ക്യാപ്റ്റൻ ഹാഫ് ഡുപ്ലസിസ് (61) എന്നിവർ മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ ചെറുത്തുനിൽക്കാൻ ശ്രമിച്ചത്. അലിയാണ് കളിയിലെ കേമൻ. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K