06 August, 2017 10:06:52 PM
ഇന്ത്യക്ക് ഇന്നിംഗ്സ് വിജയം സമ്മാനിച്ച ജഡേജയെ അടുത്ത ടെസ്റ്റിൽനിന്ന് വിലക്കി
കൊളംബോ: അഞ്ചു വിക്കറ്റ് പ്രകടനത്തോടെ ശ്രീലങ്കയെ കറക്കിവീഴ്ത്തി ഇന്ത്യക്ക് ഇന്നിംഗ്സ് വിജയം സമ്മാനിച്ച രവീന്ദ്ര ജഡേജയ്ക്കു സസ്പെൻഷൻ. ഇതോടെ അടുത്ത ടെസ്റ്റിൽ ജഡേജയ്ക്ക് കളിക്കാനാവില്ല. കളിക്കിടെയുണ്ടായ മോശം പെരുമാറ്റത്തിനാണ് ഐസിസി ജഡേജയെ സസ്പെൻഡ് ചെയ്തത്. മാച്ച് ഫീസിന്റെ 50 ശതമാനം പിഴയും ഏർപ്പെടുത്തിയിട്ടുണ്ട്.