03 August, 2017 05:09:06 PM
ചേതേശ്വര്‍ പുജാര, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരടക്കം 17 പേര്‍ക്ക് അര്‍ജുന പുരസ്കാരം
ദില്ലി: കായിക രംഗത്തെ മികവിനുള്ള അര്‍ജ്ജുന പുരസ്കാരം പ്രഖ്യാപിച്ചു. ക്രിക്കറ്റ് താരങ്ങളായ ചേതേശ്വര്‍ പുജാര, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരടക്കം 17 പേരാണ് ഇക്കുറി അര്‍ജുന അവാര്‍ഡിന് അര്‍ഹരായത്. സാധ്യതാ പട്ടികയിലുണ്ടായിരുന്ന മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന് അന്തിമ പട്ടികയില്‍ ഇടം കണ്ടെത്താന്‍ കഴിഞ്ഞില്ല. മലയാളികള്‍ക്ക് ആര്‍ക്കും സാന്നിദ്ധ്യമില്ലാത്ത പട്ടികയില്‍ എസ്.വി.സുനിലും ആരോക്യ രാജീവും ഇടം നേടിയിട്ടുണ്ട്. പാരാലിംപികിസ് താരങ്ങളായ മാരിയപ്പന്‍ തങ്കവേലു, വരുണ്‍ ഭാട്ടിയ എന്നിവരും അര്‍ജ്ജുന പുരസ്കാരം നേടിയവരില്‍ ഉള്‍പ്പെടുന്നു.