03 August, 2017 03:34:35 PM
ദേവേന്ദ്ര ജജരിയയ്ക്കും സർദാർ സിംഗിനും ഖേൽ രത്ന പുരസ്കാരം
ദില്ലി: രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ ഖേൽ രത്ന പ്രഖ്യാപിച്ചു. ഹോക്കി താരം സർദാർ സിംഗ്, പാരാലിബിക്സിൽ സ്വർണം നേടിയ ജാവലിൻ താരം ദേവേന്ദ്ര ജജരിയ എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. ജസ്റ്റീസ് സി.കെ. ഠാക്കൂർ അധ്യക്ഷനായ 12 അംഗ സമിതിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.
ചേതേശ്വർ പൂജാര, ഹർമൻപ്രീത് കൗർ, പ്രശാന്തി സിംഗ് , എസ്.വി.സുനിൽ, ആരോക്യ രാജീവ്, ഖുഷ്ബി കൗർ എന്നിവർ അർജുന അവാർഡിന് അർഹരായി. അതേസമയം, മലയാളി താരങ്ങൾക്കാർക്കും അർജുന അവാർഡ് ലഭിച്ചില്ല.