01 August, 2017 05:42:31 PM
ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് ബിസിസിഐ അനുമതി
തിരുവനന്ത പുരം: തിരുവനന്തപുരത്തെ ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് ബിസിസിഐ അനുമതി. ട്വന്റി-20 മത്സരം നടത്തുന്നതിനാണ് ബിസിസിഐ അനുമതി നല്‍കിയത്. ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ഈ വര്‍ഷം ട്വന്റി-20 മത്സരം നടക്കും. കൊല്‍ക്കത്തയില്‍ ഇന്ന് ചേര്‍ന്ന ബിസിസിഐ യോഗത്തിലാണ് ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയത്തിന് അന്താരാഷ്ട്ര മത്സരം അനുവദിച്ചത്.
ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം ആദ്യമായി വേദിയാകുന്ന അന്താരാഷ്ട്ര ട്വന്റി-20 മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ ന്യൂസിലന്‍ഡോ ശ്രീലങ്കയോ മത്സരിക്കും. ഇതോടെ കൊച്ചിക്ക് പിന്നാലെ അന്താരാഷ്ട്ര മത്സരത്തിന് വേദിയാകുന്ന രണ്ടാമത്തെ സ്‌റ്റേഡിയമാകുകയാണ് ഗ്രീന്‍ ഫീല്‍ഡ്