01 August, 2017 06:35:27 AM


വിനീതിനെ തഴഞ്ഞു; അനസും രഹനേഷും ഇന്ത്യന്‍ ക്യാംപില്‍

ദില്ലി: 2019ലെ എ.എഫ്.സി ഏഷ്യന്‍ കപ്പ് യോഗ്യതാ പോരാട്ടത്തിനുള്ള ഇന്ത്യന്‍ സീനിയര്‍ ഫുട്‌ബോള്‍ ടീമിന്റെ ദേശീയ ക്യാംപില്‍ ഫോമിലുള്ള മലയാളി താരം സി.കെ വിനീതില്ല. പ്രതിരോധ താരം അനസ് എടത്തൊടികയും ഗോള്‍ കീപ്പര്‍ ടി.പി രഹനേഷുമാണ് ക്യാംപിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രണ്ട് മലയാളി താരങ്ങള്‍. അഞ്ച് പുതുമുഖങ്ങളടക്കം 34 താരങ്ങളെയാണ് ചെന്നൈയില്‍ നടക്കുന്ന ക്യാംപിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. 

മികച്ച ഫോമിലുള്ള വിനീതിനെ തഴഞ്ഞത് ഞെട്ടിക്കുന്ന തീരുമാനമാണ്. ഐ ലീഗിലും ഫെഡറേഷന്‍സ് കപ്പിലും ബംഗളൂരു എഫ്.സിക്കായി മികച്ച ഫോമില്‍ കളിച്ച വിനീത് ഇന്ത്യയിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം വരെ ഈ വര്‍ഷം സ്വന്തമാക്കിയിരുന്നു. നേരത്തെ പരുക്കിന്റെ വേവലാതികള്‍ താരത്തെ ബുദ്ധിമുട്ടിച്ചിരുന്നെങ്കിലും നിലവില്‍ കളിക്കാന്‍ പൂര്‍ണ ആരോഗ്യവാനായിട്ടും മലയാളി മുന്നേറ്റ താരത്തെ തഴഞ്ഞതിന്റെ കാരണം വ്യക്തമല്ല, 

സര്‍തക് ഗുലോയ്, ദവിന്ദര്‍ സിങ്, നിഖില്‍ പൂജാരി, അനിരുദ്ധ് ഥാപ, മന്‍വിര്‍ സിങ് എന്നിവരാണ് ക്യാംപിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങള്‍. എ.എഫ്.സി അണ്ടര്‍ 23 യോഗ്യതാ പോരാട്ടത്തില്‍ കളിച്ച പത്ത് താരങ്ങള്‍ പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്. 
34 അംഗ ടീം- ഗോള്‍ കീപ്പര്‍മാര്‍: സുബ്രത പാല്‍, ഗുര്‍പ്രീത് സിങ് സന്ധു, ആല്‍ബിനോ ഗോമസ്, വിഷാല്‍ കെയ്ത്, ടി.പി രഹനേഷ്.
പ്രതിരോധം: പ്രിതം കോട്ടാല്‍, സന്ദേശ് ജിങ്കന്‍, അര്‍ണബ് മൊണ്ടല്‍, അനസ് എടത്തൊടിക, നരായണ്‍ ദാസ്, ജെറി ലാല്‍റിന്‍സ്വല, ലാല്‍റുത്താര, സലാം രഞ്ജന്‍ സിങ്, സര്‍തക് ഗുലോയ്, ദവിന്ദര്‍ സിങ്.
മധ്യനിര: ധന്‍പാല്‍ ഗണേഷ്, ജാക്കിചന്ദ് സിങ്, സെയ്ത്യസെന്‍ സിങ്, നിഖില്‍ പൂജാരി, ബികാഷ് ജയ്‌രു, മിലന്‍ സിങ്, ഉദാന്ത സിങ്, യൂജിന്‍സെന്‍ ലിങ്‌ദോ, എം.ഡി റഫീഖ്, റൗളിന്‍ ബോര്‍ജെസ്, ഹാലിചരന്‍ നര്‍സരി, ജെര്‍മന്‍പ്രീത് സിങ്, അനിരുദ്ധ് ഥാപ.
മുന്നേറ്റം: ജെജെ ലാല്‍പെഖുല, സുമീത് പസി, സുനില്‍ ഛേത്രി, റോബിന്‍ സിങ്, ബല്‍വന്ത് സിങ്, മന്‍വിര്‍ സിങ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K