28 July, 2017 09:50:39 AM
ചിത്രയെ ഒഴിവാക്കിയത് പി.ടി ഉഷയുടെ അറിവോടെ - സെലക്ഷൻ കമ്മിറ്റി ചെയർമാൻ
ദില്ലി: പി.യു. ചിത്രയെ ലോക ചാമ്പ്യൻഷിപ്പിൽ നിന്ന് ഒഴിവാക്കിയത് തന്‍റെ മാത്രം തീരുമാനപ്രകാരമല്ലെന്ന് സെലക്ഷൻ കമ്മിറ്റി ചെയർമാൻ ജി.എസ്. രണ്‍ധാവ. പി.ടി. ഉഷയും അത്‌ലറ്റിക് ഫെഡറേഷൻ ഭാരവാഹികളും ചേർന്നാണ് തീരുമാനമെടുത്തതെന്ന് രണ്‍ധാവ പറഞ്ഞു.
ലോക ചാമ്പ്യൻഷിപ്പിൽ നിന്ന് പി.യു. ചിത്രയെ ഒഴിവാക്കിയതിൽ തനിക്കു പങ്കില്ലെന്നു പി.ടി. ഉഷ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. താൻ സെലക്ഷൻ കമ്മിറ്റി അംഗമല്ല. നിരീക്ഷക എന്ന നിലയിലാണ് കമ്മിറ്റിയിൽ പങ്കെടുത്തത്. ചിത്രയെ ടീമിൽ ഉൾപ്പെടുത്തണമെന്നായിരുന്നു തന്‍റെ താത്പര്യമെന്നും ഉഷ പ്രതികരിച്ചിരുന്നു.