22 July, 2017 07:48:23 PM
ലോകകപ്പ് ഫെെനലിൽ പ്രവേശിച്ച വനിതാ ടീമിനു ബിസിസിഐയുടെ പാരിതോഷികം
മുംബൈ: ലോകകപ്പ് ഫെെനലിൽ പ്രവേശിച്ച ഇന്ത്യൻ വനിതാ ടീമിനു ബിസിസിഐയുടെ സമ്മാനം. ഓരോ താരങ്ങൾക്കും 50 ലക്ഷം രൂപയാണ് ബിസിസിഐ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് അംഗങ്ങൾക്കു 25 ലക്ഷം രൂപയും പ്രഖ്യാപിച്ചു. ആതിഥേയരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ. ഞായറാഴ്ച ഇന്ത്യൻ സമയം മുന്നിന് ലോർഡ്‌സിലാണ് മത്‌സരം. കരുത്തരായ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്.