22 July, 2017 10:47:47 AM
മൊണാക്കോ ഡയമണ്ട് ലീഗിലും ഉസൈൻ ബോൾട്ട് വേഗതയുടെ രാജാവ്
മൊണാക്കോ: വേഗതയുടെ രാജാവ് ജമൈക്കയുടെ ഉസൈൻ ബോൾട്ട് തന്നെ. മൊണാക്കോ ഡയമണ്ട് ലീഗിലെ നൂറ് മീറ്ററിലും ബോൾട്ട് ഒന്നാമതെത്തി. 9.95 സെക്കന്‍റിലാണ് ബോൾട്ട് ഫിനിഷ് ചെയ്തത്. അമേരിക്കയുടെ ഇസയ യംഗിനെ (9.98) യാണ് ബോൾട്ട് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. ദക്ഷിണാഫ്രിക്കയുടെ അക്കാനി സിംബിനെ (10.02) മൂന്നാമതായും ഫിനിഷ് ചെയ്തു.
ഓഗസ്റ്റിൽ ലണ്ടനിൽ നടക്കുന്ന ലോക അത്‌ലറ്റിക് ചാന്പ്യൻഷിപ്പിന് മുന്നോടിയായാണ് ഡയമണ്ട് ലീഗ് നടക്കുന്നത്. അതുകൊണ്ടുതന്നെ ബോൾട്ടിന് ചാന്പ്യൻഷിപ്പിനൊരുങ്ങാനുള്ള വേദിയുമായിരുന്നു ഇത്. ലോകചാന്പ്യൻഷിപ്പോടുകൂടി അന്താരാഷ്ട്ര മത്സരങ്ങളിൽനിന്ന് വിരമിക്കുമെന്ന് ബോൾട്ട് പ്രഖ്യാപിച്ചിരുന്നു.