28 January, 2016 04:45:15 PM
അണ്ടര്‍ 19 ലോകകപ്പില്‍ ആദ്യ ജയം ഇന്ത്യയ്ക്ക്
മിര്‍പൂര്‍: അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ആദ്യ ജയം. ആദ്യ മത്സരത്തില്‍ അയര്‍ലണ്ടിനെ 79 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ടോസ് നേടിയ അയര്‍ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സ് ഇന്ത്യ നേടി. ഇത് പിന്തുടര്‍ന്ന അയര്‍ലണ്ട് 49.1 ഓവറില്‍ 189 റണ്‍സിന് പുറത്തായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം അത്ര നല്ലതായിരുന്നില്ല. ഓപ്പണര്‍ മാരായ കിഷന്‍ റണ്‍സ് ഒന്നും എടുക്കാതെയും പന്റ് ആറ് റണ്‍സിനും പുറത്തായി. 55 റണ്‍സിന് നാല് എന്ന നിലയില്‍ നിന്നും സര്‍ഫറാസ് ഖാനും സുന്ദറുമാണ് ഇന്ത്യയെ പൊരുതാവുന്ന സ്‌കോറില്‍ എത്തിച്ചത്.
ഇന്ത്യയ്ക്കായി ബതം മൂന്ന്, ലൊംറൊര്‍, അവേഷ് എന്നിവര്‍ രണ്ടും അന്‍സാരി ഒരു വിക്കറ്റും നേടി.
സര്‍ഫറാസ് ഖാന്‍ 70 പന്തില്‍ 74 റണ്‍സ് നേടി. സുന്ദര്‍ 71 പന്തില്‍ 62 റണ്‍സ് നേടി. ബുയി 39, ജാഫെര്‍ നാല്, ലൊംറൊര്‍ 17, അന്‍സാരി 36, അവെഷ് എട്ട്, ബതം ഏഴ്, അമമെദ് ഒരു റണ്‍സും ഇന്ത്യയ്ക്കായി നേടി.