16 July, 2017 10:25:49 PM
തന്റെ എട്ടാം വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കി റോജർ ഫെഡറർ
ലണ്ടന്‍: പുരുഷവിഭാഗം ഫൈനലില്‍ ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചിനെ മലര്‍ത്തിയടിച്ച് റോജര്‍ ഫെഡറര്‍ തന്റെ എട്ടാം വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കി. മുപ്പത്തിയഞ്ചാം വയസില്‍ കിരീടം നേടി വിംബിള്‍ഡണ്‍ നേടുന്ന ഏറ്റവും പ്രായം കൂടിയയാള്‍ എന്ന റെക്കോര്‍ഡും ഈ സ്വിസ് ടെന്നീസ് മാന്ത്രികന്‍ സ്വന്തമാക്കി.
ഓപ്പണ്‍, അമച്ച്വര്‍ കാലങ്ങളിലെ ഏറ്റവും കൂടുതല്‍ വിജയം സ്വന്തമാക്കിയ ആള്‍ എന്ന റെക്കോര്‍ഡും ഫെഡറിന് സ്വന്തമായി. ഓപ്പണ്‍ കാലത്തെ സാം പ്രസ്സിന്റെയും അമച്ച്വര്‍ കാലത്തെ വില്യം റെന്‍ഷോയുടെയും റെക്കോര്‍ഡാണ് ഫെഡ് എക്‌സ്പ്രസ്സിനുമുന്നില്‍ വഴിമാറിയത്. 2014നുശേഷം ഒരു ഗ്രാന്‍ഡ്സ്ലാമിലും പരാജയം രുചിച്ചിട്ടില്ല എന്ന പ്രത്യേകതയും ഫെഡററുടെ ഈ വിജയത്തിനുണ്ട്.
6-3, 6-1, 6-4 എന്ന സ്‌കോറിലാണ് സിലിച്ചിനെ ഫെഡറര്‍ ക്രൊയേഷ്യയിലേക്ക് മടക്കിയയച്ചത്. കളിയില്‍ ഒരുസമയത്തും ഫെഡററിനൊത്ത എതിരാളിയാകാന്‍ മരിയന്‍ സിലിച്ചിനായില്ല. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിക്കൊണ്ട് വന്‍ തിരിച്ചുവരവ് നടത്തിയ റോജര്‍ ഫെഡറര്‍ നിലവിന്‍ ലോക റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്താണ്