14 July, 2017 10:14:43 PM
സാം ക്വറിയെ പരാജയപ്പെടുത്തി മരീന്‍ സിലിച്ച് വിംബിൾഡൺ ഫൈനലിൽ
ലണ്ടൻ: ക്രൊയേഷ്യയുടെ മരീന്‍ സിലിച്ച് വിംബിൾഡൺ ഫൈനലിൽ കടന്നു. ആദ്യ സെമിയിൽ യുഎസ്എയുടെ സാം ക്വറിയെ പരാജയപ്പെടുത്തിയാണ് സിലിച്ച് കലാശപ്പോരിന് അർഹനായത്. ഒന്നിനെതിരെ മൂന്നു സെറ്റുകൾക്കായിരുന്നു ക്രൊയേഷ്യൻ താരത്തിന്റെ വിജയം. സ്കോർ: 6-7(6-8),6-4, 7-6(7-3), 7-5.
ആദ്യമായാണ് സെലിച്ച് വിംബിൾഡൺ ഫൈനലിൽ എത്തുന്നത്. 2001 ൽ ഗൊരാൻ ഇവാനിസേവിച്ച് വിംബിൾഡൺ ഫൈനലിൽ എത്തിയ ശേഷം ആദ്യമായാണ് ഒരു ക്രൊയേഷ്യൻ താരം വിംബിൾഡൺ ഫൈനലിൽ കടക്കുന്നത്.