09 July, 2017 11:07:27 AM
ഫിഫ അണ്ടർ-17 ലോകകപ്പ് : വിവിധ ടീം മാനേജർമാര്‍ കലൂർ സ്റ്റേഡിയം സന്ദർശിച്ചു
കൊച്ചി: ഫിഫ അണ്ടർ-17 ലോകകപ്പിനു മുന്നോടിയായി കൊച്ചിയിലെ ഒരുക്കങ്ങളും സൗകര്യങ്ങളും വിലയിരുത്താൻ ബ്രസീൽ, സ്പെയിൻ, കൊറിയ, നൈജർ ടീമുകളുടെ പരിശീലകരും മാനേജർമാരും സ്റ്റേഡിയം സന്ദർശിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല വഹിക്കുന്ന സന്ദീപ് മാഞ്ചയുടെ നേതൃത്വത്തിലുള്ള സംഘമാണ് കലൂർ സ്റ്റേഡിയം പരിശോധിക്കുന്നത്.
പരിശീലന വേദികളായ മഹാരാജാസ് സ്റ്റേഡിയം, പനമ്പള്ളി നഗർ സ്കൂൾ ഗ്രൗണ്ട്, ഫോർട്ട് കൊച്ചിയിലെ വെളി, പരേഡ് ഗ്രൗണ്ടുകൾ എന്നിവിടങ്ങളും സന്ദർശിച്ച് തയാറെടുപ്പുകൾ വിലയിരുത്തും. ബ്രസീല്‍, സ്പെയിന് എന്നിവര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഡിയുടെ മല്‍സരങ്ങള്‍ക്ക് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം വേദിയാകുന്നത്. ബ്രസീല്‍-സ്പെയിന് പോരാട്ടത്തോടെയാണ് കൊച്ചിയിലെ മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്.