08 July, 2017 10:40:58 AM
ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ടിന്റു ലൂക്ക ഫൈനലിൽ
ഭുവനേശ്വർ: ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 800 മീറ്ററിൽ ഇന്ത്യയുടെ ടിന്റു ലൂക്ക ഫൈനലിൽ. ഹീറ്റ്സിൽ മലയാളി താരം ടിന്റു ഒന്നാം സ്ഥാനത്തെത്തി. മലയാളി താരങ്ങളായ മുഹമ്മദ് അനസ് 400 മീറ്ററിലും പി.യു ചിത്ര 1500 മീറ്ററിലും സ്വർണം നേടിയിരുന്നു.
നാല് ഫൈനലുകളില്‍ ഇന്ത്യ സ്വർണം കരസ്ഥമാക്കി. ഇതിനു പുറമെ ഒരു വെള്ളിയും ഒരു വെങ്കലവും കൂടി ഇന്ത്യ കരസ്ഥമാക്കി. 400 മീറ്റർ വനിതാ വിഭാഗത്തിൽ എസ്. നിർമലയും 1500 മീറ്റർ പുരുഷന്മാരുടെ വിഭാഗത്തില്‍ അജയ് കുമാര്‍ സരോജവും സ്വർണം നേടി. പുരുഷ 400 മീറ്ററില്‍ വെള്ളിയും ഇന്ത്യക്കാണ്. ആരോഗ്യ രാജീവാണ് വെള്ളി മെഡല്‍ നേടിയത്. വനിതകളുടെ 400 മീറ്ററില്‍ വെങ്കലവും ഇന്ത്യ സ്വന്തമാക്കി. മലയാളി താരം ജിസ്ന മാത്യുവാണ് വെങ്കലം നേടിയത്.