26 January, 2016 03:48:59 PM


ജയറാമിന്‍റെ പഞ്ചാരിമേളം പ്രോത്സാഹിപ്പിച്ച് പുരുഷാരം

അമ്പലപ്പുഴ: കണ്ണന്റെ സന്നിധിയില്‍ മണ്ണുനുള്ളിയിടാന്‍ ഇടമില്ലായിരുന്നു. പടിഞ്ഞാറെ നടയില്‍ പ്രത്യേകം കെട്ടിയുയര്‍ത്തിയ വേദിയില്‍ നടന്‍ ജയറാമും 111 കലാകാരന്മാരും പഞ്ചാരിയില്‍ വിസ്മയം തീര്‍ത്തു.

ക്ഷേത്രനഗരി ഇന്നുവരെ കാണാത്ത ജനക്കൂട്ടമാണ് പ്രോത്സാഹിപ്പിക്കാന്‍ എത്തിയത്. രണ്ടരമണിക്കൂര്‍ തരിച്ചുനില്‍ക്കുകയായിരുന്നു പുരുഷാരം. അമ്പലപ്പുഴ ണ്ണിക്കണ്ണനെപ്പറ്റി പാടി അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നടനാണ് താനെന്ന ആമുഖത്തോടെയാണ് ജയറാം ജനക്കൂട്ടത്തോട് സംസാരിച്ചത്.

ആള്‍ക്കൂട്ടത്തിനിടയിലൂടെ നടനെ വേദിയിലെത്തിക്കാന്‍ പോലീസും വളന്റിയര്‍മാരും പണിപ്പെട്ടു. നാലമ്പലത്തില്‍ കയറി കളഭച്ചാര്‍ത്തണിഞ്ഞ കണ്ണനെ തൊഴുതാണ് ജയറാം മേളം തുടങ്ങിയത്. ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് ബി.ശ്രീകുമാര്‍ അദ്ദേഹത്തെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K