19 December, 2015 11:25:46 AM
മധ്യവയസ്കന്‍റെ എക്സ്റേ ഫലം നോക്കി ഒന്നരവയസുകാരിക്ക് ചികിത്സ
അമ്പലപ്പുഴ: മധ്യവയസ്കന്‍റെ എക്സ്റേ ഫലം നോക്കി ഒന്നര വയസുകാരിയെ ചികിത്സിച്ചതായി പരാതി.ഷെഫീഖ്-ഷഹാന ദമ്പതികളുടെ മകളായ ഹാദിയായുടെ പരിശോധനാ ഫലമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാറി നല്‍കിയത്.
കടുത്ത പനിയുമായി വ്യാഴാഴ്ചയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിച്ചത്. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുട്ടിയെ എക്സ്റേ പരിശോധനയ്ക്കു ശേഷം ഐസിയുവിലേക്കാണ് പ്രവേശിപ്പിച്ചത്. അര മണിക്കൂറിനുള്ളില്‍ എക്സ്റേ പരിശോധനാ ഫലം ലഭിക്കുകയും കുത്തിവയ്പ്പ് ഉള്‍പ്പെടെ ചികിത്സ തുടങ്ങുകയും ചെയ്തു. പിന്നീട് ഡ്യൂട്ടി ഡോക്ടര്‍ പരിശോധിക്കുമ്പോഴാണ് എക്സ്റേ മാറിയ കാര്യം മാതാവിനോട് പറയുന്നത്. ഇതിനെ തുടര്‍ന്ന് ആശുപത്രിയില്‍ സംഘര്‍ഷം ഉണ്ടായി.
കുട്ടിക്ക് ന്യുമോണിയ ആയതിനാലാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചതെന്നും ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.