17 December, 2015 11:36:33 AM


സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ വസ്ത്ര വ്യാപാരശാല ഉടമ അറസ്റ്റില്‍



ആലപ്പുഴ :  ജോലിക്കിടെ ഉറങ്ങിയ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു വര്‍ഷത്തിന് ശേഷം വസ്ത്ര വ്യാപാരശാല ഉടമ അറസ്റ്റില്‍. ആലപ്പുഴ മുല്ലയ്ക്കല്‍ സ്വദേശി രാധാകൃഷ്ണനാണ് അറസ്റ്റിലായത്.

2013 മേയിലായിരുന്നു കേസിസ് ആസ്പദമായ സംഭവം. ആലപ്പുഴ ആശ്രമം സ്വദേശി രാജഗോപാലിനെയാണ് കടയുടമയായ രാധാകൃഷ്ണന്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ആലപ്പുഴ നോര്‍ത്ത് പോലീസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെ പ്രതി വിദേശത്തേയ്ക്ക് കടക്കുകയായിരുന്നു. ഇയാള്‍ നാട്ടിലെത്തിയെന്ന രസഹ്യ വിവരത്തിന്റെ അടിസ്ഥാനത്തിയായിരുന്നു അറസ്റ്റ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K