31 July, 2023 04:36:14 PM


സഡൻ ബ്രേക്കിട്ടു; അമ്മയുമൊത്ത് സ്കൂട്ടറിൽ യാത്ര ചെയ്ത 5 വയസുകാരന് ദാരുണാന്ത്യം



പത്തനംതിട്ട: അമ്മയുമൊത്ത് സ്കൂട്ടറിൽ സഞ്ചരിച്ച പിഞ്ചു ബാലന് ദാരുണാന്ത്യം. സ്കൂട്ടറിന്‍റെ ഹാൻഡിൽ ബാറിൽ നെഞ്ചിടിച്ച് അഞ്ചു വയസുകാരൻ മരിച്ചു. പത്തനംതിട്ട സീതത്തോട് സ്വദേശി കൗശിക് ആണ് മരിച്ചത്. സ്കൂട്ടർ പെട്ടന്ന് ബ്രേക്ക് ചെയ്തപ്പോൾ കുട്ടിയിൽ നെഞ്ചിന്‍റെ ഭാഗം ഹാൻഡിൽ ബാറിൽ ഇടിക്കുകയായിരുന്നു.

സീതത്തോട് സതീഷ് ഭവനിൽ അശ്വതി–സതീഷ് ദമ്പതികളുടെ മകനാണ്. ശ്രീവിദ്യാധിരാജ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥിയാണ്.

മുന്നിൽ സഞ്ചരിച്ച കാർ പെട്ടെന്ന് ബ്രേക്ക് ഇട്ടപ്പോൾ പിന്നിലുണ്ടായിരുന്ന സ്കൂട്ടറും ബ്രേക്ക് ഇടുകയായിരുന്നു. ഈ സമയത്ത് സ്കൂട്ടറിന്‍റെ മുന്നിലായി ഇരുന്ന കുട്ടി ഹാൻഡിൽ ബാറിൽ വന്നിടിക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K