08 July, 2023 03:11:43 PM
ജലനിരപ്പ് ഉയരുന്നു; കുട്ടനാട്ടിൽ വാട്ടർ ആംബുലന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു
പത്തനംതിട്ട: മണിമല നദിയിലെ കല്ലൂപ്പാറ സ്റ്റേഷൻ, അച്ചൻകോവിൽ നദിയിലെ തുംപമൺ സ്റ്റേഷൻ എന്നിവിടങ്ങളിൽ ജലനിരപ്പ് അപകട നിരപ്പിനേക്കാൾ കൂടുതലായതിനാൽ കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലർട്ട് നൽകി. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.
കുട്ടനാടന്‍ മേഖലയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അടിയന്തര സാഹചര്യം നേരിടുന്നതിനായി ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന വാട്ടർ ആംബുലന്‍സ് പ്രവർത്തനം ആരംഭിച്ചു. ആംബുലന്‍സിനു പുറമേ മൊബൈൽ ഫ്ളോട്ടിംഗ് ഡിസ്പെന്‍സറികളും കരയിൽ സഞ്ചിരിക്കുന്ന മൊബൈൽ യൂണിറ്റുകളും പ്രവർത്തനം ആരംഭിച്ചു. കുട്ടനാടാന്‍ മേഖലയിലുള്ളവർക്ക് 24 മണിക്കൂറും ഈ ആംബുലന്‍സിന്‍റെ സേവനം ലഭ്യമാണ്. ഓക്സിജന്‍ ഉൾപ്പടെയുള്ള സേവനങ്ങളും വാട്ടർ ആംബുലന്‍സില്‍ ലഭ്യമാണ്.