30 May, 2023 05:47:09 PM


പന്തളം കുളനടയില്‍ ആറ് കടകളിൽ മോഷണം; വിരൽ അടയാള വിദഗ്ദർ എത്തി പരിശോധന നടത്തി



പന്തളം: പന്തളം കുളനട ഗവ. ആശുപത്രിക്ക് സമീപം എം സി റോഡിൽ ആറ് കടകളിൽ മോഷണം. തിങ്കളാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. 

ഗ്യാലക്സി മെഡിക്കൽസ്, മഹാദേവ, അമ്യത, പവിത്രം സ്റ്റേഷനറി കടകൾ, എവർഗ്രീൻ ഫ്രൂട്ട് ആന്‍റ് വെജിറ്റബിൾസ് എന്നീ കടകളിലാണ് മോഷണം നടന്നത്. കടകളുടെ ഓട് പൊളിച്ച് ഇറങ്ങിയാണ് മോഷണം നടത്തിയത്.

പന്തളം പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. പത്തനംതിട്ടയിൽ നിന്നും വിരൽ അടയാള വിദഗ്ദർ എത്തി പരിശോധന നടത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K