26 May, 2023 03:25:28 PM


അടൂരിൽ ടിപ്പർ ലോറി ഇടിച്ച് എഐ ക്യാമറ പോസ്റ്റ് തകർന്നു



പത്തനംത്തിട്ട: അടൂർ ഹൈസ്കൂൾ ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന എഐ ക്യാമറ പോസ്റ്റ് ടിപ്പർ ഇടിച്ചുതകർത്തു. കായംകുളത്ത് നിന്ന് അടൂരിലേക്ക് വരുകയായിരുന്ന ടിപ്പർലോറി ഇടിച്ചാണ് പോസ്റ്റ് ഒടിഞ്ഞത്. ടിപ്പർ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ജൂൺ 5 മുതൽ ഗതാഗത നിയമ ലംഘനത്തിന് പിഴ ചുമത്താനിരിക്കെയാണ് പോസ്റ്റു ഒടിഞ്ഞു വീണത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K