25 May, 2023 12:33:48 PM
വടശേരിക്കരയില്‍ ആക്രമിച്ചുകൊന്ന ആടിന്‍റെ മാംസം ഭക്ഷിക്കാൻ കടുവ വീണ്ടുമെത്തി
പത്തനംതിട്ട: പത്തനംതിട്ട വടശേരിക്കരയില്‍ വീണ്ടും കടുവ ഇറങ്ങിയതായി സംശയം. പ്രദേശവാസിയായ രാമചന്ദ്രന്‍റെ ഗര്‍ഭിണിയായ ആടിനെ കടിച്ചു കൊന്ന് ഭക്ഷിച്ച നിലയില്‍ കണ്ടെത്തി. പെരുനാട് കോളാമല ഭാഗത്ത് റോഡില്‍ കടുവ ഇറങ്ങിയതായി നാട്ടുകാര്‍ പറയുന്നു. ഇന്നലെ ആക്രമിച്ചു കൊന്ന ആടിന്‍റെ മാംസം ഭക്ഷിക്കാൻ വീണ്ടും കടുവ എത്തിയതാണ് പ്രദേശവാസികളെ ഭീതിയിലാക്കുന്നത്.