02 January, 2023 08:06:46 PM


ശബരിമല മാളികപ്പുറം ക്ഷേത്രത്തിന് അടുത്ത് കതിന പൊട്ടി മൂന്നു പേർക്ക് പരിക്ക്



ശബരിമല: മാളികപ്പുറത്തിനടുത്ത് കതിന പൊട്ടിയുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. കതിന നിറയ്ക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ചെങ്ങന്നൂർ ചെറിയനാട് തോന്നയ്ക്കാട് ആറ്റുവാശ്ശേരി വടശ്ശേരിൽ എ ആർ ജയകുമാർ (47), ചെങ്ങന്നൂർ കാരയ്ക്കാട് പാലക്കുന്ന് മോടിയിൽ അമൽ (28), പാലക്കുന്ന് മോടിയിൽ രജീഷ് ( 35 ) എന്നിവർക്കാണ് പരിക്കേറ്റത്. മൂവരെയും സന്നിധാനം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K