18 December, 2022 12:49:47 PM
സ്റ്റേഷൻ ജീവനക്കാരിയെ കടന്നുപിടിച്ചു; പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
പത്തനംതിട്ട: ആറന്മുള പോലീസ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച പോലീസുകാരന് സസ്പെന്ഷന്. പത്തനാപുരം സ്വദേശിയായ സിപിഒ സജീഫ് ഖാനെതിരെയാണ് നടപടി. ജീവനക്കാരിയുടെ പരാതിയില്‍ പത്തനംതിട്ട പോലീസ് കേസെടുത്തിട്ടുണ്ട്. വെള്ളിയാഴ്ചയാണ് സംഭവം. ആറന്മുള പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയോട് യുവതി സംഭവത്തെക്കുറിച്ച് പരാതി പറഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംഭവം സ്ഥിരീകരിക്കുകയായിരുന്നു. നിലവില്‍ സജീഫ് ഖാന് ഒളിവിലാണ്.