13 December, 2022 01:20:10 PM


ഫെയ്‌സ് ബുക്ക് പ്രണയം: വിവാഹിതരായ കമിതാക്കൾ ആത്മഹത്യക്ക് ശ്രമിച്ചു; യുവാവ് മരിച്ചു



പത്തനംതിട്ട:  അടൂരിൽ കമിതാക്കൾ ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ. യുവാവിനെ തൂങ്ങിമരിച്ച നിലയിലും യുവതിയെ ഗുളിക കഴിച്ച് അവശയായ നിലയിലുമാണ് കണ്ടെത്തിയതാണ്. യുവതിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  അടൂർ കെഎസ്ആർടിസി കവലയ്ക്ക് സമീപം ലോഡ്ജിലാണ് ഇരുവരെയും കണ്ടെത്തിയത്.

ഐവർകാല പുത്തനമ്പലം ശ്രീനിലയത്തിൽ ശ്രീജിത്താണ് (29) മരിച്ചത്. പേരൂർക്കട സ്വദേശിയായ 39 വയസ്സുകാരി യുവതിയാണ് യുവാവിനൊപ്പമുണ്ടായിരുന്നത്. ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട ഇരുവരും ഒരു വർഷമായി പ്രണയത്തിലായിരുന്നു. രണ്ട് പേരും വിവാഹിതരാണ്. യുവതിയുടെ ഭർത്താവ് നേരത്തെ മരിച്ചു. ഞായറാഴ്ചയാണ് രണ്ട് പേരും അടൂരിൽ എത്തി മുറിയെടുത്തത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K