12 December, 2022 05:22:40 PM


ഡോക്ടര്‍ക്ക് നേരെ അസഭ്യവർഷവും ഭീഷണിയും മുളക് പൊടി സ്പ്രേ പ്രയോഗവും

 

അടൂർ: പറക്കോട് മെഡിക്കൽ സെന്റർ ആശുപത്രി ഡോക്ടര്‍ക്ക് നേരെ അസഭ്യവർഷവും  ഭീഷണിയും. കേസില്‍ പറക്കോട് സ്വദേശി വിഷ്ണു വിജയനെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ നിരവധി കേസുകളിലെ പ്രതിയാണെന്നും സംഭവത്തില്‍ ഇയാൾക്കെതിരെ കാപ്പ ചുമത്തിയതായും പൊലീസ് അറിയിച്ചു. ഇന്നലെ വൈകീട്ടാണ് സംഭവമുണ്ടായത്.

ഇടതുകാലിലുണ്ടായ പരിക്കിന് ചികിത്സയ്ക്ക് വേണ്ടിയാണ് വിഷ്ണു സുഹൃത്തിനൊപ്പം ആശുപത്രിയിലെത്തുന്നത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം നിരീക്ഷണത്തിൽ ഇരിക്കാൻ ഡോക്ടർ നിര്ദേശിച്ചു. എന്നാൽ പിന്നീട് ഡോക്ടർ തുടര്‍ പരിശേധനയ്ക്ക് വരികയൊ മടങ്ങി പോകാൻ പറയുകയൊ ചെയ്തിലെന്ന് പറഞ്ഞാണ് ഇയാള്‍ ഡോക്ടറെ അസഭ്യം പറഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രശ്നത്തില്‍ ഇടപെട്ട ഒരാളുടെ കണ്ണില്‍ വിഷ്ണു മുളക് പൊടി സ്പ്രേയും  ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K