10 December, 2022 02:41:26 PM


കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ച് പത്ര വിതരണക്കാരന് ദാരുണാന്ത്യം



കോന്നി: കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ പത്ര വിതരണക്കാരൻ മരിച്ചു. കലഞ്ഞൂർ പാലമല കുരുവേലിവിള ഭാഗം അഖില ഭവനത്തിൽ അജി റ്റി ആർ ആണ് മരണപെട്ടത്. രാവിലെ ആറരയോടെ കലഞ്ഞൂർ ഐ എച്ച് ആർ ഡി കോളേജിന് സമീപത്ത് ആയിരുന്നു അപകടം. പത്രം വിതരണം ചെയ്യുവാൻ പോകുന്നതിനിടയിൽ കെ എസ് ആർ ടി സി ബസും സകൂട്ടറും തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു. ഭാര്യ: ആശ, മക്കൾ: അഖില, അനിത



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K