19 November, 2022 10:07:17 AM


പ​ത്ത​നം​തി​ട്ട​യി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ ബ​സ് മ​റി​ഞ്ഞു; 25ഓളം പേ​ർ​ക്ക് പ​രി​ക്ക്



പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ളാ​ഹ​യി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞു. 18 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ആ​ന്ധ്ര​പ്രദേശിൽ നിന്നുള്ള തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​കളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ൽ ഒ​രു കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണ്. 40ഓ​ളം യാ​ത്ര​ക്കാ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്.

നി​ല​വി​ൽ 10 പേ​ർ ബ​സി​ൽ കു​ടു​ങ്ങി കി​ട​പ്പു​ണ്ടെ​ന്നാ​ണ് വി​വ​രം.12പേ​രെ പ​ത്ത​നം​തി​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും മൂ​ന്നു​പേ​രെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. മേ​ഖ​ല​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ​രി​ക്കേ​റ്റ​വ​രു​മാ​യി ഉ​ട​ൻ എ​ത്തു​മെ​ന്നും ജാ​ഗ​രൂ​ക​രാ​യി​രി​ക്ക​ണ​മെ​ന്നും സ​മീ​പ​ത്തെ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​ർ​ക്ക് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K