18 November, 2022 06:05:16 PM
സ്കൂളില്‍ പോകാന്‍ ബസ് കാത്തുനിന്ന നാലാം ക്ലാസ് വിദ്യാര്‍ഥിയെ തെരുവുനായ കടിച്ചു
പത്തനംതിട്ട: സ്കൂളില്‍ പോകാന്‍ ബസ് കാത്തുനിന്ന നാലാം ക്ലാസ് വിദ്യാര്‍ഥിയെ തെരുവുനായ ആക്രമിച്ചു. പത്തനംതിട്ട വടശേരിക്കര അരീക്കകാവിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെ ബസ് സ്റ്റോപ്പില്‍ അമ്മയോടൊപ്പം നിന്ന ഇഷാന്‍ എന്ന കുട്ടിയെയാണ് തെരുവുനായ കടിച്ചത്. കുട്ടിയുടെ കൈയിലും തോള്‍ ഭാഗത്തുമാണ് കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.