05 November, 2022 10:58:44 AM
തിരുവല്ലയിൽ കാർ തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു: മൂന്നു പേർക്ക് പരിക്ക്
തിരുവല്ല : എം.സി റോഡിൽ തിരുവല്ല തുകലശ്ശേരിയിൽ വിനോദ യാത്രാ സംഘം സഞ്ചരിച്ചിരുന്ന ടവേര കാർ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. ശിവകാശി നാരനാപുരം സ്വദേശി മണികണ്ഠൻ (23) മരിച്ചത്. തുകലശ്ശേരി ആഞ്ഞിലിമൂട് ജംഗ്ഷന് സമീപത്തെ കൊടും വളവിൽ ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അപകടം. തലയ്ക്ക് ഗുരുതര പരിക്കേറ്റ മണികണ്ഠനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അപകടത്തിൽ നിസ്സാര പരിക്കേറ്റ മൂന്നുപേർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.