04 November, 2022 01:14:41 PM
പത്തനംതിട്ട റാന്നിയില് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാള് മരിച്ചു
പത്തനംതിട്ട: റാന്നിയില് നിയന്ത്രണംവിട്ട കാര് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില് ഒരാള് മരിച്ചു. കോഴിക്കോട് സ്വദേശി മിനി ജയിംസാണ് മരിച്ചത്. റാന്നി കോടതിപടിയിലാണ് അപകടമുണ്ടായത്. സംഭവത്തില് മൂന്നു പേര്ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.