12 September, 2022 02:09:37 PM


പന്തളത്ത് നാട്ടുകാരെ മുൾമുനയിൽ നിർത്തി യുവാവ് തെങ്ങിൻ മുകളിൽ ഇരുന്നത് 12 മണിക്കൂർ



പത്തനംതിട്ട: പന്തളത്ത് നാട്ടുകാരെ മുൾമുനയിൽ നിർത്തി യുവാവ് തെങ്ങിൻ മുകളിൽ ഇരുന്നത് 12 മണിക്കൂർ. യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കിയത് രാത്രി രണ്ട് മണിയോടെ. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. മദ്യപാന ശീലമുള്ള യുവാവിനെ ഡീ അഡിക്ഷൻ സെന്ററിൽ കൊണ്ടുപോകാൻ ആംബുലൻസ് എത്തിയപ്പോഴാണ് ഇയാൾ ഓടി തെങ്ങിൽ മുകളിൽ  ഓടിക്കയറിയത്.


തുടർന്ന് ഏറെ നേരം നീണ്ട അന്വേഷണത്തിനൊടുവിലാണ് തെങ്ങിൻ മുകളിൽ കയറിയ യുവാവിനെ കണ്ടെത്തിയത്. പോലീസും നാട്ടുകാരും ഫയർഫോഴ്സും കിണഞ്ഞു പരിശ്രമിച്ചെങ്കിലും ആദ്യം ഇയാൾ താഴെയിറങ്ങാൻ കൂട്ടാക്കിയില്ല. ഒടുവിൽ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെയാണ് താഴേക്ക് ഇറങ്ങാൻ തീരുമാനിച്ചത്. പന്തളം കടക്കാട് സ്വദേശിയായ 38 കാരനെയാണ് അശ്രാന്ത പരിശ്രമത്തിനൊടുവിൽ താഴെയിറക്കാനായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K