16 August, 2022 03:23:48 PM


വീണാ ജോർജ് ഉയർത്തിയ പതാക നിവര്‍ന്നില്ല; ഉയർത്തിയത് പൊലീസ് ഉദ്യോഗസ്ഥൻ; അന്വേഷണം



പത്തനംതിട്ട: മന്ത്രി വീണാ ജോർജ് ഉയർത്തിയ പതാക നിവരാത്ത സംഭവത്തിൽ അന്വേഷണം. സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടന്ന പരിപാടിക്കിടെയായിരുന്നു പതാക കയറിൽ കുടുങ്ങിയത്. പതാകയിലെ കയറുകൾ തമ്മിൽ കുടുങ്ങിയതാണ് പിഴവിന് കാരണമെന്നാണ് സൂചന. 

തുടർന്ന് പതാക തിരിച്ചിറക്കുകയും പതാകയിലുണ്ടായിരുന്ന പൂക്കൾ മാറ്റിയ ശേഷവുമായിരുന്നു വീണ്ടും ഉയർത്തിയത്. എന്നാൽ പതാക ഉയർത്തിയത് മന്ത്രിയായിരുന്നില്ല. പൊലീസ് ഉദ്യോഗസ്ഥനാണ് ഇത്തവണ പതാക ഉയർത്തിയത്. അതേസമയം പത്തനംതിട്ടയില്‍ ഉണ്ടായ വീഴ്ച സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് സര്‍ക്കാര്‍.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K