15 August, 2022 07:57:48 PM


തിരുവല്ലയില്‍ ആംബുലന്‍സില്‍ ഓക്‌സിജന്‍ തീര്‍ന്ന് രോഗി മരിച്ചതായി പരാതി



തിരുവല്ല: ആംബുലന്‍സില്‍ ഓക്‌സിജന്‍ തീര്‍ന്ന് രോഗി മരിച്ചതായി പരാതി. തിരുവല്ല പടിഞ്ഞാറേ വെണ്‍പാല പുത്തന്‍ തുണ്ടിയില്‍ രാജന്‍ (67) ആണ് മരിച്ചത്. തിരുവല്ല താലൂക്ക് ആശുപത്രിയില്‍ നിന്നും വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് രോഗിയെ കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. ശ്വാസതടസ്സത്തെ തുടര്‍ന്നാണ് രാജനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.


ഇവിടുന്ന് ഡോക്ടര്‍മാര്‍ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് രാജനെ റഫര്‍ ചെയ്തിരുന്നു. മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രയ്ക്കിടെയാണ് മരണം. യാത്രയ്ക്കിടെ സിലിണ്ടറിലെ ഓക്‌സിജന്‍ തീര്‍ന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ ഓക്‌സിജന്‍ മുഴുവനായി നിറച്ച സിലിണ്ടറാണ് ആംബുലന്‍സില്‍ കൊടുത്ത് വിട്ടതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ആശുപത്രിയില്‍ രോഗിയെ പ്രവേശിപ്പിച്ചപ്പോഴെ സ്ഥിതി ഗുരുതരമാണെന്ന് ബന്ധുക്കളെ അറിയിച്ചതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K