06 August, 2022 10:18:20 PM


പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരേ നഗ്നതാ പ്രദർശനം: 47കാരന്‍ അറസ്റ്റില്‍



പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരേ നഗ്നതാ പ്രദർശനം നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോന്നി വകയാർ സ്വദേശി സുരേഷ് (47) ആണ് പിടിയിലായത്. ചൊവ്വ ഉച്ചയ്ക്ക് കോട്ടയം വല്ലൂർപ്പാടം എന്ന സ്ഥലത്തുവച്ചാണ് ഇയാൾ പെൺകുട്ടികൾക്ക് നേരേ നഗ്നതാ പ്രദർശനം നടത്തിയത്.

സംഭവത്തില്‍ ഒരു കുട്ടിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടിയത്. പോക്സോ വകുപ്പുകൾ കൂടി ചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതിയെ അടൂർ കോടതിയിൽ ഹാജരാക്കി. കോന്നി പൊലീസ് ഇൻസ്‌പെക്ടർ രതീഷ് ആറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ് ഐ സജു എബ്രഹാം, സി പി ഓ മാരായ ഷമീർ, ജയകുമാർ എന്നിവരാണുള്ളത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K