13 July, 2022 09:15:10 AM


അടൂരിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം: രണ്ടുപേർ മരിച്ചു; ഒരാളുടെ നില ഗുരുതരം



അടൂർ : ഏനാത്ത് കാറുകൾ കൂട്ടിയിടിച്ച് അപകടം. രണ്ടുപേർ മരിച്ചു. വാഹനത്തിൽ ഉണ്ടായിരുന്ന ഒരാളുടെ നില ഗുരുതരമാണ്. രാജശേഖരൻ ഭട്ടതിരി,ഭാര്യ ശോഭ എന്നിവർ ആണ് മരിച്ചത്. പുതുശ്ശേരിഭാഗത്തിനു സമീപം ബുധനാഴ്ച പുലർച്ചെ 6.30-ഓടെയാണ് അപകടം ഉണ്ടായത്. അടൂരിൽനിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് പോയ കാറും എതിർദിശയിൽ വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K