30 June, 2022 06:10:41 PM


തീവണ്ടിയിൽനിന്ന് ഇറങ്ങവേ പ്ലാറ്റ്ഫോമില്‍ വീണ് പരിക്കേറ്റ അധ്യാപിക മരിച്ചു



തിരുവല്ല: നീങ്ങി തുടങ്ങിയ തീവണ്ടിയിൽനിന്ന് ഇറങ്ങാൻ ശ്രമിക്കവേ പ്ലാറ്റ്ഫോമിൽ തലയിടിച്ചു വീണ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. കോട്ടയം മേലുകാവ് എഴുയിനിക്കൽ വീട്ടിൽ ജിൻസി ജോൺ (37) ആണ് മരിച്ചത്. വർക്കല ജി.എച്ച്.എസിലെ അധ്യാപികയാണ്. 

തിരുവല്ല റെയിൽവേ സ്റ്റേഷനില്‍ തിങ്കളാഴ്ച്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. നാഗർകോവിലിൽനിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന തീവണ്ടിയിലെ യാത്രക്കാരിയായിരുന്നു ജിൻസി. തിരുവല്ല സ്റ്റേഷനിൽനിന്ന് തീവണ്ടി കോട്ടയം ഭാഗത്തേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. അതിനിടെ ജിൻസി ബോഗിയിൽനിന്ന് ഇറങ്ങാൻ ശ്രമിക്കുകയും കാൽവഴുതി പ്ലാറ്റ്ഫോമിലേക്ക് വീഴുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K