17 June, 2022 06:03:14 PM


16കാ​രി​യെ പീ​ഡി​പ്പി​ച്ച​ത് സഹോദരനും അമ്മാവനും ഉള്‍പ്പെടെ അ​ഞ്ചു ​പേ​ർ; 4 പേര്‍ അറസ്റ്റില്‍



പത്തനംതിട്ട: പ​തി​നാ​റു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ സ​ഹോ​ദ​ര​നും അ​മ്മാ​വ​നും ഉ​ള്‍​പ്പ​ടെ നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ലാ​യി. പ​ത്ത​നം​തി​ട്ട കോ​യി​പ്പു​റ​ത്താ​ണ് സം​ഭ​വം. പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി​നി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ഒ​രു വ​ര്‍​ഷ​ത്തി​ല്‍ അ​ധി​ക​മാ​യി പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

കേ​സി​ല്‍ അ​ഞ്ചു പേ​രാ​ണ് ആ​കെ പ്ര​തി​ക​ള്‍. ഒ​രു പ്ര​തി ഒ​ളി​വി​ലാ​ണെ​ന്നും ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ കാ​മു​ക​നാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പ​തി​നേ​ഴു​കാ​ര​നാ​യ സ​ഹോ​ദ​ര​നെ​യും അ​മ്മാ​വ​നെ​യും കു​ടാ​തെ പ്ര​തി​ക​ളി​ല്‍ ര​ണ്ടു​പേ​ര്‍ പെ​ണ്‍​കു​ട്ടി​യു​ടെ സു​ഹൃ​ത്തു​ക്ക​ളാ​ണ്. ചൈ​ല്‍​ഡ് ലൈ​ന്‍ മു​ഖേ​നെ​യാ​ണ് പോ​ലീ​സി​ന് പ​രാ​തി ല​ഭി​ച്ച​ത്. ര​ണ്ട് സു​ഹൃ​ത്തു​ക്ക​ള്‍ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി ചൈ​ല്‍​ഡ് ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​രോ​ട് പ​റ​ഞ്ഞ​ത്.

തു​ട​ര്‍​ന്ന് പോ​ലീ​സ് കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​ക്കി​യ പെ​ണ്‍​കു​ട്ടി ലൈം​ഗി​ക​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യെ​ന്ന് ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. വ​നി​താ പോ​ലീ​സി​ന്റെ സാ​ന്നി​ധ്യ​ത്തി​ല്‍ വി​ശ​ദ​മാ​യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ഘ​ട്ട​ത്തി​ലാ​ണ് അ​മ്മ​യു​ടെ സ​ഹോ​ദ​ര​നും സ​ഹോ​ദ​ര​നുമ​ട​ക്കം ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കാ​ര്യം പെ​ണ്‍​കു​ട്ടി പ​റ​യു​ന്ന​ത്.

തു​ട​ര്‍​ന്ന് മ​റ്റൊ​രു കേ​സു​കൂ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും നാ​ലു​പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. ഒ​രു​വ​ര്‍​ഷ​ക്കാ​ലം പെ​ണ്‍​കു​ട്ടി ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. സ്വ​ന്തം വീ​ട്ടി​ല്‍ സ​ഹോ​ദ​ര​ന്റെ ലൈം​ഗി​ക​പീ​ഡ​ന​ത്തി​ന് വി​ധേ​യ​മാ​കേ​ണ്ടി വ​ന്ന​പ്പോ​ഴാ​ണ് അ​മ്മ​യു​ടെ സ​ഹോ​ദ​ര​ന്റെ വീ​ട്ടി​ലെ​ത്തി​യ​ത്.

അ​വി​ടെ താ​മ​സി​ച്ച വേ​ള​യി​ലാ​ണ് അ​മ്മ​യു​ടെ സ​ഹോ​ദ​ര​ന്‍ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്ത​ത്. പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ മോ​ശം സാ​ഹ​ച​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ര​ണ്ട് സു​ഹൃ​ത്തു​ക്ക​ള്‍ പീ​ഡ​ന​ത്തി​ന് വി​ധേ​യാ​ക്കി​യ​ത്. ഒ​ളി​വി​ല്‍ പോ​യ പ്ര​തി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജ്ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K