04 May, 2022 11:47:38 AM


വാഹനങ്ങൾ വാടകക്ക് എടുത്ത ശേഷം പണയം വെച്ച് പണം തട്ടൽ; ഒരാൾ അറസ്റ്റിൽ



ആറൻമുള : സ്വകാര്യ  ആവശ്യങ്ങൾക്കായി വാഹനങ്ങൾ വാടകക്ക് എടുത്ത ശേഷം മറിച്ച്  പണയം വച്ച്  പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. കൊല്ലം മയ്യനാട് കൂട്ടിക്കട ആയിരംതെങ്ങ് മനയിൽ വീട്ടിൽ ഹുസൈൻ മകൻ ഷാജഹാൻ (40) ആണ് അറസ്റ്റിലായത്. കൊല്ലം സ്വദേശിയായ ഇയാൾ വർഷങ്ങളായി ആറന്മുളയിൽ വിവിധ സ്ഥലങ്ങളിൽ താമസിച്ചു കാററ്റിംഗ് സർവീസും , ഇൻസ്റ്റാൾമെന്റ് കച്ചവടവും നടത്തിവരികയായിരിന്നു. 

ഇതിന്റെ ആവശ്യങ്ങൾക്കായി വാഹനങ്ങൾ പരിചയക്കാരിൽ നിന്നും എടുത്ത ശേഷം കൊല്ലം , തിരുവനന്തപുരം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ പണയം വച്ച് പൈസ വാങ്ങിക്കുകയായിരുന്നു പതിവ്. ആഡംബര വാഹനങ്ങൾ ഉൾപ്പടെ 5 എണ്ണം പണയപ്പെടുത്തിയതായി പോലീസിൽ പരാതികൾ ലഭിച്ചിരുന്നു. തിരുവനന്തപുരത്തെ കഠിനംകുളത്ത് നിന്ന് പണയം വച്ച ഒരു വാഹനം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. തട്ടിപ്പ് സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ്  അന്വേഷണം നടത്തുന്നുണ്ട്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K