28 April, 2022 09:04:06 AM


തിരുവല്ല നെടുമ്പ്രം ക്ഷേത്രത്തിൽ മോഷണം: ശ്രീകോവിൽ വെട്ടിപ്പൊളിച്ച് ആഭരണവും പണവും കവർന്നു


തിരുവല്ല: നെടുമ്പ്രം പുത്തൻകാവ് ദേവീ ക്ഷേത്രത്തിൽ മോഷണം. നിരവധി താലികളും പണവും കവർന്നു. ഏണി ചാരി നാലമ്പലത്തിൽ കടന്നാണ് മോഷണം നടത്തിയത്. ശ്രീകോവിൽ വെട്ടിപ്പൊളിച്ച നിലയിലാണ്. കാണിക്ക വഞ്ചികളിൽ നിന്നും നോട്ടുകൾ എടുത്ത ശേഷം നാണയത്തുട്ടുകൾ ഉപേക്ഷിച്ച നിലയിലാണ്.

പുലർച്ചെ ക്ഷേത്രം തുറക്കാനെത്തിയ കഴകക്കാരനാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് ക്ഷേത്ര ഭാരവാഹികളെയും പോലീസിനേയും വിവരം അറിയിക്കുകയായിരുന്നു. പുളിക്കീഴ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അല്പ സമയത്തിനകം ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K