19 April, 2022 10:30:54 AM


സംഘട്ടനത്തില്‍ തലയ്ക്ക് പരുക്കേറ്റ യുവാവ് മരിച്ചു: ഒരാൾ അറസ്റ്റിൽ



പത്തനംതിട്ട: മുന്‍വൈരാഗ്യത്തെ തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ തലയ്ക്ക് പരുക്കേറ്റ യുവാവ് മരിച്ചു. ആറന്മുള  എരുമക്കാട് കളരിക്കോട് സ്വദേശി സജി (46) ആണ് മരിച്ചത്. പ്രതി ഇടയാറന്മുള കളരിക്കോട് വടക്കേതില്‍ റോബിന്‍ ഏബ്രഹാമി(26)നെ പൊലീസ് അറസ്റ്റ് ചെയ്തു. 

പരുക്കേറ്റ കളരിക്കോട് സ്വദേശി സന്തോഷ് കോഴഞ്ചേരിയിലെ ജില്ലാശുപത്രിയില്‍ ചികില്‍സയിലാണ്. ഇന്നലെ രാത്രി ഒമ്പതു മണിയോടെ എരുമക്കാട് കളരിക്കോട് പരുത്തുപ്പാറയിലാണ് സംഭവം. മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് സജിയും റോബിനുമായി വാക്കേറ്റവും സംഘട്ടനവും ഉണ്ടായി. തടസം പിടിക്കാന്‍ ശ്രമിച്ച സന്തോഷിനും സന്തോഷിനും മര്‍ദനമേറ്റു. തലയ്ക്ക് അടികൊണ്ട് ഗുരുതരമായി പരുക്കേറ്റ സജിയെ ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സ്ഥിതി ഗുരുതരമായതിനാല്‍ ഇവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും ഇന്ന് പുലര്‍ച്ചെ രണ്ടിന് മരിച്ചു. പ്രതി റോബിന്‍ ഏബ്രഹാമിനെ ഇന്നലെ രാത്രി തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K