12 April, 2022 01:52:54 PM
അടൂരിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
പത്തനംതിട്ട: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. സ്കൂട്ടർ യാത്രക്കാരനായ ബാബുവാണ് മരിച്ചത്. അടൂർ പറക്കോട് വടക്കടത്തുകാവ് പൂഴിക്കാട്ടുപടി റോഡിൽ ഇന്ന് രാവിലെ 7.45 ന് ആയിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ബാബുവിനെ അടൂർ ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല