28 March, 2022 12:54:55 PM
കുമ്പനാട്ട് മാരുതി വാന്‍ ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു
പത്തനംതിട്ട: കുമ്പനാട് ജംഗ്ഷനില്‍ മാരുതി വാന്‍ ഇടിച്ച് ബൈക്ക് യാത്രക്കാരായ 2 യുവാക്കള്‍ മരിച്ചു. ഇലന്തൂര്‍ വാര്യാപുരം സ്വദേശികളായ ശ്രീക്കുട്ടന് (25), കലേഷ് (23) എന്നിവരാണ് മരിച്ചത്. ഒമിനി വാന്‍ ഡ്രൈവര്‍ പുല്ലാട് സ്വദേശി സജേഷിനെ ഗുരുതര പരിക്കുകളോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും യാത്രക്കാരായ ശാന്ത, അവരുടെ ചെറുമകന് എന്നിവരെ കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നു രാവിലെ എട്ടിനായിരുന്നു അപകടം.സോളാര്‍ പാനല്‍ ജോലികള്‍ ചെയ്യുന്ന ശ്രീക്കുട്ടനും കലേഷും ഓതറയിലെ പണിസ്ഥലത്തു നിന്നും തിരികെ വരുമ്പോഴാണ് അപകടം. എതിര്‍ദിശയിലായിരുന്ന രണ്ട് വാഹനങ്ങളും കൂട്ടി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രക്കാര്‍ റോഡിലേക്ക് തെറിച്ചു വീണു. സംഭവസ്ഥലത്ത് വച്ചു തന്നെ ഇരുവരും മരിച്ചു.