21 March, 2022 05:45:41 PM
കെ-റയിലിനായി പാകുന്നത് സിപിഎമ്മിന്‍റെ ശവകല്ലറക്കുള്ള കല്ലുകള്‍ - കുമ്മനം
പത്തനംതിട്ട: ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ റെയിൽ സമരം ശക്തമാക്കി. സർക്കാരിന്‍റെ കീശ വികസിക്കുന്നതാണ് വികസനം എന്ന് കരുതുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് കെ റെയില്‍ വിരുദ്ധ കൺവൻഷനിൽ സംസാരിച്ച മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഹൃദയം ഇടുങ്ങിയതാണെന്നും മുഖ്യമന്ത്രി ജനങ്ങളുടെ പ്രശനങ്ങൾ മനസ് തുറന്നു കാണണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ രണ്ടായി വെട്ടി മുറിക്കുന്ന പദ്ധതിയാണ് സിൽവർ ലൈൻ.
സിപിഎം നേതാക്കളോട് ഒപ്പമിരുന്ന് ആറന്മുളയിൽ നെൽവയൽ സംരക്ഷിക്കാൻ വിമാനത്താവളത്തിന് എതിരെ സമരം ചെയ്ത പാർട്ടിയാണ് ബിജെപി. അന്ന് ഉമ്മൻ ചാണ്ടി സിപിഎം ബിജെപി കൂട്ടുകെട്ടെന്ന് പറഞ്ഞു. ഇന്ന് പിണറായി കോൺഗ്രസ്-ബിജെപി കൂട്ടുകെട്ട് ആരോപിക്കുന്നു. സിപിമ്മിന്‍റെ ശവക്കല്ലറക്കുള്ള കല്ലുകളാണ് കേരളത്തിൽ ഇപ്പോൾ ഇടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.