06 March, 2022 09:42:23 PM
റാന്നി സ്റ്റേഷനില്‍ പൊലീസുകാരനെ എസ്ഐ മര്‍ദ്ദിച്ചതായി പരാതി
റാന്നി: പത്തനംതിട്ട റാന്നിയിൽ പൊലീസുകാരനെ എസ്ഐ മർദ്ദിച്ചതായി പരാതി. റാന്നി സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ സുബിനെയാണ് എസ് ഐ ടി കെ അനിൽ മർദ്ദിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. സ്റ്റേഷനിലെ വിശ്രമ മുറിയിലിരിക്കുകയായിരുന്ന സുബിനെ അകാരണമായി എസ് ഐ മർദ്ദിച്ചെന്നാണ് പരാതി. എസ്ഐയെ ബഹുമാനിക്കുന്നില്ലെന്ന് പറഞ്ഞാണ് മർദ്ദിച്ചതെന്നും ജില്ലാ പൊലീസ് മേധാവിക്ക് അടക്കം നല്‍കിയ പരാതിയിൽ സുബിന്‍ പറയുന്നു. സംഭവത്തിൽ റാന്നി ഡിവൈഎസ്പിയോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധ്കർ മഹാജൻ നിർദേശം നൽകി.