27 February, 2022 11:33:48 AM
വനിതാഡോക്ടര്‍ കൊച്ചിയില്‍ ഫ്ലാറ്റിന്റെ മുകളിൽ നിന്നും വീണ് മരിച്ച നിലയില്‍
പത്തനംതിട്ട: ഫ്ലാറ്റിന്റെ മുകളിൽ നിന്നും വീണ് ഡോക്ടര്‍ മരിച്ച നിലയില്‍. പത്തനംതിട്ട പുല്ലാട് വരയന്നൂര്‍ കുളത്തുമട്ടയ്ക്കല്‍ രേഷ്മ ആന്‍ എബ്രാഹം(26) ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ റസിഡന്റ് ഡോക്ടറും ഇന്റേണല്‍ മെഡിസിന് ട്രെയിനിംഗ് വിദ്യാര്‍ഥിനിയുമായിരുന്നു രേഷ്മ.
ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ഫ്ളാറ്റിന്റെ പതിമൂന്നാം നിലയില്‍ നിന്നും താഴെ വീണ രേഷ്മ രണ്ടാം നിലയില്‍ കുടുങ്ങി കിടുന്നു. പോലീസ് എത്തിയാണ് രേഷ്മയെ പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. രേഷ്മ ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം.